Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കില്‍ കുറവ് ; സോഷ്യല്‍ മീഡിയില്‍ കണക്കുകള്‍ പങ്കുവെച്ച് മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കില്‍ കുറവ് ; സോഷ്യല്‍ മീഡിയില്‍ കണക്കുകള്‍ പങ്കുവെച്ച് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കില്‍ കുറവ്. കഴിഞ്ഞ വര്‍ഷം (2024) 3714 പേരാണ് അപകടത്തില്‍ മരിച്ചത്. 2023ല്‍ അപകട മരണ നിരക്ക് 4080 ആയിരുന്നു. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകള്‍ സോഷ്യല്‍ മീഡിയില്‍ മോട്ടോര്‍ വാഹന വകുപ്പ് പങ്കുവച്ചത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് മരണ നിരക്ക് കുറഞ്ഞത്. 2023ല്‍ 4317 പേരാണ് വാഹന അപകടത്തില്‍ മരിച്ചത്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷവും മരിച്ചതില്‍ അധികവും. 2025ന്റെ തുടക്കത്തില്‍ അടക്കം കേരളത്തില്‍ പലയിടങ്ങളിലായുള്ള വാഹനാപകടത്തില്‍ ജീവനുകള്‍ പൊലിഞ്ഞിരുന്നു. പുതുവത്സര ദിനത്തില്‍ വാഹനാപകടങ്ങളിലായി എട്ടോളം പേരാണ് മരിച്ചത്. കണക്കുകളില്‍ മരണ നിരക്ക് കുറയുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ഒരേ ദിവസവും ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in