Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'സംവാദത്തിന് ഞങ്ങള്‍ തയ്യാര്‍; സമയം നിശ്ചയിച്ചോളൂ'; റഫേലില്‍ ജയറ്റ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്

'സംവാദത്തിന് ഞങ്ങള്‍ തയ്യാര്‍; സമയം നിശ്ചയിച്ചോളൂ'; റഫേലില്‍ ജയറ്റ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ സംവാദത്തിനുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്. ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വെല്ലുവിളിയോട് പ്രതികരിച്ചത്. 'ജെയ്റ്റ്ലി ജി ഞങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. ജനുവരി രണ്ടിന് സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്. സമയം നിശ്ചയിച്ചോളൂ' ഖാര്‍ഗെ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം നടത്തണമെന്നമെന്നും ഖാര്‍ഗെ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ജെറ്റുകളുടെ വില പുറത്ത് വിടാത്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.ഡിസംബര്‍ 11ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ തന്നെ റാഫേലില്‍ ജെ.പി.സി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

Related articles

See all
Popular News

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും വര്‍ത്തമാനകാലത്തെ വെല്ലുവിളികളും

Popular News

അയോധ്യ രാമക്ഷേത്ര സംഭാവനക്കേസ്: മോദി പാർലമെന്റിൽ മറുപടി പറയണം; ആവശ്യവുമായി മല്ലികാർജുൻ ഖാർ...

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in