Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല
  പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയുടെ പണം ലഭിക്കാതെ വീടുപണി മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഓമല്ലൂരിലെ ഗോപിയുടെ ബന്ധുക്കളെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല സന്ദർശിച്ചു. ഗോപിയുടെ കുടുംബാംഗങ്ങളെ രമേശ് ചെന്നിത്തല ആശ്വസിപ്പിച്ചു. കേരളത്തിലെ പല വീടുകളുടേയും സ്ഥിതി ഇതാണെന്നും സർക്കാരിന് ഒരു ആത്മാർത്ഥതയുമില്ലെന്നും ഗോപി അതിന്‍റെ രക്തസാക്ഷിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഗോപിക്ക് വീടിനുള്ള പണം നൽകി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഹെഡ്കോയിൽ നിന്ന് വായ്പ അനുവദിക്കാനാണ് നീക്കം. ഇതിനായി ലൈഫ് മിഷൻ ഓമല്ലൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഗോപിയുടെ കുടുംബത്തിന് പണം നൽകുന്നതിനായി നീക്കം തുടങ്ങിയതിന് പിന്നാലെ ഓമല്ലൂർ പഞ്ചായത്ത് അടിയന്തര യോഗം ചേർന്നു. സർക്കാരിന്‍റെ ഉദാസീനതയിലും കെടുകാര്യസ്ഥതയിലും സർക്കാരിനെതിരെ മരണക്കുറിപ്പുകൾ എഴുതി ആത്മഹത്യകൾ പെരുകുമ്പോഴും കണ്ടില്ലെന്നു നടിച്ച് ധൂർത്ത് തുടരുന്ന സർക്കാരിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Latest News

യുവതിക്ക് അശ്ലീല സന്ദേശം: പത്തനംതിട്ടയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

Save your stories

Sign in