Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുവതിക്ക് അശ്ലീല സന്ദേശം: പത്തനംതിട്ടയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

യുവതിക്ക് അശ്ലീല സന്ദേശം: പത്തനംതിട്ടയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍
  പത്തനംതിട്ട: യുവതിക്ക് അശ്ലീല സന്ദേശമയച്ചതിന് പത്തനംതിട്ടയില്‍ പൊലീസുകാരന് സസ്പെൻഷന്‍. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിപി അഭിലാഷിനെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മഹാജൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഫോൺ ദുരുപയോഗം ചെയ്താണ് പ്രതിയുടെ കാമുകിയായ യുവതിയുടെ നമ്പർ കരസ്ഥമാക്കിയത്. പ്രതിയുടെ കാമുകിയുടെ മെസേജുകൾ സ്വന്തം ഫോണിലേക്ക് ഫോർവേഡ് ചെയ്യുകയും ഇത് ഉപയോഗിച്ച് യുവതിയെ നിരന്തരമായി ശല്യപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സ്പെഷ്യൽ ബ്രാഞ്ചിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. സ്പെഷ്യൽ ബ്രാഞ്ച് അഭിലാഷിന്‍റെ ഫോൺ പിടിച്ചെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Save your stories

Sign in