Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്
  പത്തനംതിട്ട: നഗരമധ്യത്തിലുണ്ടായ വൻ അഗ്നിബാധയില്‍ നാല് കടകൾ പൂർണമായും ഒരു ചിപ്സ് കട ഭാഗികമായും കത്തിനശിച്ചു. 6 പേർക്ക് പൊള്ളലേറ്റു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്തനംതിട്ട ഗാന്ധി സ്ക്വയറിന് സമീപം ചിപ്സ് നിർമ്മിക്കുന്ന സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്നത്. ചിപ്സ് നിർമ്മാണത്തിനിടെ എണ്ണയ്ക്ക് തീ പിടിച്ച് പടരുകയായിരുന്നു. പത്തനംതിട്ട ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കടയ്ക്കുള്ളിൽ സൂക്ഷിച്ച ഒരു ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് നിസാര പൊള്ളലേറ്റു. ആദ്യ സ്ഫോടനത്തിന് പിന്നാലെ നാല് സിലിണ്ടറുകൾ കൂടി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു. ന്യൂ വൺ, ഏ വൺ എന്നീ ചിപ്സ് നിർമ്മാണ സ്ഥാപനങ്ങളും അർച്ചനാ ഷൂ മാർട്ട്, സെൽടെക്ക് മൊബൈൽ സെന്‍റർ എന്നീ സ്ഥാപനങ്ങൾ പൂർണ്ണമായും ഹാഷിമ ചിപ്സ് സെന്‍റർ ഭാഗികമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് അധികൃതരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വൻ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ രക്ഷാപ്രവർത്തനത്തിന് നേരിട്ടെത്തി നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിച്ചു. പൊള്ളലേറ്റ 6 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പൊള്ളലേറ്റ ആളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Latest News

യുവതിക്ക് അശ്ലീല സന്ദേശം: പത്തനംതിട്ടയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

Save your stories

Sign in