Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ പേരൂര്‍ക്കട ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കരുത്: രമേശ് ചെന്നിത്തല

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ പേരൂര്‍ക്കട ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കരുത്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും പതിവ് രോഗികള്‍ക്ക് ചികിത്സ ലഭിക്കാനുള്ള പകരം സംവിധാനങ്ങളും ഏര്‍പ്പെടുത്താതെ പേരൂര്‍ക്കട ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരായ രോഗികളുടെ അഭയകേന്ദ്രമായ പേരൂര്‍ക്കട ഗവ.ആശുപത്രിയെ കൊവിഡ് രോഗികളുടെ ചികിത്സാ കേന്ദ്രമാക്കുന്നതിനായി ഔദ്യോഗിക നടപടികള്‍ തുടങ്ങിയതിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ഐ.സി.യു കാര്‍ഡിയോളജി സൗകര്യം ഏര്‍പ്പെടുത്താതെയും ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൊറോണാ കേന്ദ്രമാക്കുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മിറ്റി പേരൂര്‍ക്കട ആശുപത്രിക്കുമുന്നില്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ആരോഗ്യരംഗത്ത് ഗുരുതരമായ അനാസ്ഥയാണ് കാണാനാകുന്നത്. മറ്റ് രോഗികളെ നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണുള്ളത്. കോവിഡ് രോഗികള്‍ക്കുവേണ്ടി രണ്ടര ലക്ഷം കിടക്കകള്‍ തയാറാക്കിയെന്ന് പറഞ്ഞ ഗവണ്‍മെന്‍റ് ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. മതിയായ ക്രമീകരണങ്ങളില്ലാതെ ആശുപത്രികള്‍ കൊവിഡ് സെന്‍ററാക്കുന്നത് കൂടുതല്‍ അപകടകരമാണ്. ആരോഗ്യരംഗത്ത് വര്‍ഷങ്ങള്‍ കൊണ്ട് കേരളം സ്വായത്തമാക്കിയ നേട്ടങ്ങള്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനം മനസിലാക്കിക്കഴിഞ്ഞു. ക‍ൊവിഡിന്‍റെ മറവിലും സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ഡി.സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍കുമാര്‍, നേതാക്കളായ ശാസ്തമംഗലം മോഹന്‍, രാജന്‍ കുരുകള്‍, കണ്ണമ്മൂല മധു, ഷംസീര്‍, പി.എസ്.പ്രസാദ്, വല്ലിയവിള റഹീം, വട്ടിയൂര്‍ക്കാവ് മോഹന്‍, വട്ടിയുര്‍ക്കാവ് അനില്‍കുമാര്‍, മണ്ണാംമൂല രാജന്‍, നാരായണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in