കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവത്തില്‍ 'ബോസ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തി ഉത്തരേന്ത്യന്‍ സ്വദേശിയായ വിക്രമാണെന്ന് പ്രതി എബിന് പോളിന്റെ മൊഴി. വിക്രമിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും എബിന് പോള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
ലോറന്‍സ് ബിഷ്ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം അംഗമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എബിന് പോള്‍ മൂന്ന് ഇടങ്ങളില്‍ ആക്രമണം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന് പോളിന്റെ മൊഴി