Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭരിക്കുന്നതിന് അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

ഭരിക്കുന്നതിന് അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് അപഹാസ്യമെന്ന്  രമേശ് ചെന്നിത്തല
Ramesh-Chennithala നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഇന്നുമുതൽ തുടർച്ചയായ 18 പ്രവൃത്തിദിവസങ്ങളിൽ സഭ ചേരും. അതിനിടെ നാലാം വർഷത്തിലേക്ക് കടക്കുന്ന ഇടത് സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന് നടക്കും. എന്നാല്‍ ഭരണരംഗത്ത് സമ്പൂർണ പരാജയമായ പിണറായി സർക്കാരിന് എന്ത് പ്രോഗ്രസ്സ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങൾ തന്നെ സമ്പൂർണ പരാജയമെന്ന് വിധിയെഴുതിയ പിണറായി സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് വലിയ തമാശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ 19 സീറ്റിലും ജനങ്ങൾ തോൽപ്പിച്ചതിന്‍റെ ചൂടാറിയിട്ടില്ല. ഇപ്പോൾ 123 നിയമസഭാ സീറ്റിലും ഇടതുമുന്നണി പിന്നിലാണ്. ഭരിക്കുന്നതിന് അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് അപഹാസ്യമാണ്. മൂന്ന് വർഷം പൂർത്തിയാക്കിയ സർക്കാരിന് ഒരു നേട്ടം പോലും അവകാശപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Latest News

പിണറായിക്ക് മോദിയുടെ ശൈലി; മുല്ലപ്പള്ളിക്കെതിരായ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടല്‍, നി...

Latest News

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : മുല്ലപ്പള...

Latest News

ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ. സുധാകരൻ

Latest News

യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ് : ഒമ്പത് വിദ്യാർത്ഥികളെക്കൂടി സസ്പെൻഡ് ചെയ്തു

Save your stories

Sign in