Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"മലയാളിയുടെ പ്രണയവും വിരഹവും ആ നാദമായിരുന്നു"; എസ്. ജാനകിയുടെ വിയോഗത്തിൽ അനുസ്മരിച്ച് രമേശ് ചെന്നിത്തല

"മലയാളിയുടെ പ്രണയവും വിരഹവും ആ നാദമായിരുന്നു"; എസ്. ജാനകിയുടെ വിയോഗത്തിൽ അനുസ്മരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഖ്യാത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദേശഭാഷാ ഭേദമന്യേ മൂന്നു തലമുറകളെ തന്റെ അനുപമമായ നാദധാരയിൽ ആറാടിച്ച മഹാഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മലയാളികളുടെ മനസ്സിൽ അവർ എക്കാലത്തും സ്വന്തം 'ജാനകിയമ്മ' ആയിരുന്നു. മലയാളിക്ക് പ്രണയത്തിന്റേയും വിരഹത്തിന്റേയും നൈർമല്യതയുടെയും അതിമനോഹര ഭാവങ്ങൾ സമ്മാനിച്ചാണ് ജാനകിയമ്മ വിടപറയുന്നത്. ലതാ മങ്കേഷ്‌കർക്കൊപ്പം ഇന്ത്യൻ സിനിമാ സംഗീത ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന പ്രതിഭയായിരുന്നു അവർ. പതിറ്റാണ്ടുകളോളം സംഗീതലോകത്തെ ധന്യമാക്കിയ ആ മാസ്മരിക ശബ്ദം ഇനിയുമെത്രയോ തലമുറകളുടെ ഹൃദയങ്ങളിൽ മാറ്റൊലി കൊള്ളുമെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

"ദേശഭാഷാ ഭേദമന്യേ തലമുറകളെ തന്റെ അനുപമമായ നാദധാരയിൽ ആറാടിച്ച മഹാഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാ നഷ്ടമാണ്. ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മലയാളികളുടെ മനസ്സിൽ അവരുടെ സ്വന്തം ഗായികയായിരുന്നു ജാനകിയമ്മ. മലയാളിക്ക് പ്രണയത്തിന്റേയും വിരഹത്തിന്റേയും നൈർമല്യതയുടെയും അതിമനോഹര ഭാവങ്ങൾ സമ്മാനിച്ചാണ് ജാനകിയമ്മ വിടപറയുന്നത്.ലതാമങ്കേഷ്കർക്കൊപ്പം ഇന്ത്യൻ സിനിമാസംഗീത ലോകത്തിൽ ഏറ്റവും ആരാധകരുണ്ടായിരുന്നത് ജാനകിയമ്മയ്ക്കായിരുന്നു. പതിറ്റാണ്ടുകളോളം സംഗീതലോകത്തെ ധന്യമാക്കിയ ആ മാസ്മരിക ശബ്ദം ഇനിയുമെത്രയോ തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും."


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in