Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അലോപ്പതിക്ക് അയിത്തമില്ല ; വാക്‌സിന്‍ സ്വീകരിക്കുമെന്ന് ബാബാ രാംദേവ് ; ഡോക്ടർമാർക്ക് പ്രശംസ

അലോപ്പതിക്ക് അയിത്തമില്ല  ;  വാക്‌സിന്‍ സ്വീകരിക്കുമെന്ന് ബാബാ രാംദേവ് ; ഡോക്ടർമാർക്ക് പ്രശംസ
ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ബാബാ രാംദേവ്. ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവദൂതരാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെയും ആധുനിക വൈദ്യശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്‍റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. വാക്​സിന്‍റെ രണ്ട്​ ഡോസുകളും യോഗയും ആയുർവേദവും തനിക്ക്​ കൊവിഡിൽ നിന്ന്​ സംരക്ഷണം തരുമെന്നാണ് രാംദേവിന്‍റെ പ്രസ്താവന. താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്​ടർമാർ ദൈവദൂതന്മാരാണ്. എന്നാൽ ചില ഡോക്ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്.​ അടിയന്തര ചികിത്സയ്ക്കും ശസ്​ത്രക്രിയകൾക്കും അലോപ്പതിയാണ്​ നല്ലതെന്നും രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in