Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, നേതൃത്വത്തിന്‍റെ പോരായ്മയും കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ ; മോദിയുടെ കൊവിഡ് നയത്തിനെ രൂക്ഷമായി വിമർശിച്ച് രഘുറാം രാജൻ

രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, നേതൃത്വത്തിന്‍റെ പോരായ്മയും കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ ; മോദിയുടെ കൊവിഡ് നയത്തിനെ രൂക്ഷമായി വിമർശിച്ച് രഘുറാം രാജൻ
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് നയത്തിനെതിരെ രൂക്ഷ വിമർശനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍. രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, നേതൃത്വത്തിന്‍റെ പോരായ്മയും ഉള്‍ക്കാഴ്ച്ചയില്ലാത്ത പ്രവർത്തനവുമാണ് രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണമായതെന്ന് രഘുറാം രാജൻ ആരോപിച്ചു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വൈറസിന്‍റെ വകഭേദങ്ങൾ ഉണ്ടായി. ഇത് ശ്രദ്ധിച്ചിരുന്നുവെങ്കിൽ വൈറസിന്‍റെ വകഭേദങ്ങൾ ഇന്ത്യയിലും ഉണ്ടാകുമെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നു. ലോകത്തിലെ കൊവിഡ് ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. അണുബാധയുടെ ആദ്യ തരംഗത്തിനെതിരായ ഇന്ത്യയുടെ ആപേക്ഷിക വിജയം സ്വന്തം ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകൾ തയ്യാറാക്കാനുളള വേഗത കുറയാൻ കാരണമായതായും രഘുറാം രാജൻ പറഞ്ഞു.

Related articles

See all
Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in