Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം'; രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍ ഗാന്ധി

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം'; രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അമ്മ സോണിയാ ഗാന്ധിയെക്കുറിച്ചുള്ള വൈകാരിക കുറിപ്പുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'ബിലോങ്ങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന് പേരിട്ടിരിക്കുന്ന സോണിയാ ഗാന്ധിയുടെ ജീവിത കഥ പറയുന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ (X) കുറിപ്പ് പങ്കുവെച്ചത്.

രാജീവ് ഗാന്ധിയുടെ വേര്‍പാടിനുശേഷം സോണിയാ ഗാന്ധി അനുഭവിച്ച കഷ്ടപ്പാടുകളും കാണിച്ച ധൈര്യവും എടുത്തുപറയുന്നതാണ് രാഹുലിന്റെ വാക്കുകള്‍. 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സോണിയയെയും രാജീവ് ഗാന്ധിയെയും അവസാനമായി ഒരുമിച്ച് കണ്ടതെന്നും, രാജീവ് ഗാന്ധിയുടെ വേര്‍പാടിനുശേഷം ജീവിതത്തില്‍ നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിരറ്റ ധൈര്യത്തോടെയും അന്തസ്സോടെയുമാണ് സോണിയ നേരിട്ടതെന്നും അദ്ദേഹം കുറിച്ചു. വേര്‍പാടിനുശേഷം സോണിയയുടെ ജീവിതം എത്രത്തോളം പ്രയാസകരമായിരുന്നുവെന്ന് തനിക്കും പ്രിയങ്കയ്ക്കും മാത്രമേ കൃത്യമായി അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യത ഏറെ ആഗ്രഹിക്കുന്ന ആളായിരുന്നിട്ടും സ്വന്തം ജീവിതകഥ ലോകത്തോട് പറയാന്‍ തയ്യാറായതില്‍ അഭിമാനമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍, മുകളില്‍ നിന്ന് അദ്ദേഹം പുഞ്ചിരിയോടെയും അഭിമാനത്തോടെയും സോണിയയെ നോക്കുന്നുണ്ടാവുമെന്നും കുറിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കുറിപ്പ് അവസാനിപ്പിച്ചത്.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in