Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി സീതാപൂരിലെത്തി ; പ്രിയങ്കയക്കൊപ്പം ലഖിംപൂരിലേക്ക് ഉടന്‍ പുറപ്പെടും

രാഹുല്‍ ഗാന്ധി സീതാപൂരിലെത്തി ; പ്രിയങ്കയക്കൊപ്പം ലഖിംപൂരിലേക്ക് ഉടന്‍ പുറപ്പെടും
ലക്നൗ :  രാഹുൽ ഗാന്ധിയും സംഘവും ലക്നൗ വിമാനത്താവളത്തിൽനിന്ന് സീതാപൂരിലെത്തി. പ്രിയങ്കയെ കണ്ടതിന് ശേഷം ഒരുമിച്ച് ലഖിംപൂരിലേക്ക് പുറപ്പെടും. ലക്നൗ വിമാനത്താവളത്തിൽ രാഹുലിനെ യുപി പൊലീസ് തടഞ്ഞിരുന്നു. പൊലീസ് വാഹനത്തിൽ സഞ്ചരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ രാഹുലും സംഘവും ഇത് അംഗീകരിച്ചില്ല. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് രാഹുൽ ലഖിംപുര്‍ ഖേരിയിലേക്കു പുറപ്പെട്ടത്. സിതാപുരിലെത്തിയ രാഹുൽ ഗാന്ധി അവിടെനിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് ലഖിംപുർ ഖേരിയിലേക്കു പോകുക. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, ചത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി ജനറല്‍ സെക്രട്ടറി  എന്നിവരും രാഹുലിനൊപ്പമുണ്ട്. ലഖിംപുര്‍ ഖേരിയിൽ മരിച്ച കർഷകരുടെയും മാധ്യമപ്രവർത്തകന്‍റെയും കുടുംബങ്ങൾക്ക് ഇരു സംസ്ഥാനങ്ങളും ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപവീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രിമാര്‍ ലക്നൗ വിമാനത്താവളത്തിൽ പ്രഖ്യാപിച്ചു.  

Related articles

See all
Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി...

Popular News

'രാമന്റെ പേര് പറഞ്ഞ് പാവങ്ങളുടെ കൂലി കവരുന്നു'; തൊഴിലുറപ്പ് പദ്ധതിയുടെ മാറ്റം ഗ്രാമീണ ഇന്ത...

Popular News

'രാജ്യത്ത് അടിയന്തരാവസ്ഥ'; നീതി ലഭിക്കുന്നില്ലെന്ന് സൗരവ് ദാസ്; സിജെപി നേതാക്കളുടെ കസ്റ്റഡ...

Save your stories

Sign in