Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്നേഹം വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്; മോദിയുടെ വെറുപ്പിന്റെ പ്രചാരണത്ത ജനങ്ങള്‍ തള്ളും: രാഹുല്‍ ഗാന്ധി

സ്നേഹം വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്; മോദിയുടെ വെറുപ്പിന്റെ പ്രചാരണത്ത ജനങ്ങള്‍ തള്ളും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രചാരണത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ ഔറംഗസേബ് ലൈനിലുള്ള പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്രീയം പ്രചാരണത്തിനായി മോദി ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്നേഹമാണ് പകരം വച്ചത് .അന്തിമ വിജയം സ്നേഹത്തിനായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു. നിര്‍ണായക വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യം പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. നോട്ട് നിരോധനം, കര്‍ഷക പ്രശ്നങ്ങള്‍, ജിഎസ്ടി, റഫാല്‍ അഴിമതി തുടങ്ങിയവയോടെല്ലാമാണ് വോട്ട് ചെയ്തതിലൂടെ രാജ്യത്തെ ജനങ്ങള്‍ പൊരുതിയത്. വിജയം സുനിശ്ചിതമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in