Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'മരിക്കേണ്ടി വന്നാല്‍പ്പോലും താങ്കളുടെ മാതാപിതാക്കളെ അധിക്ഷേപിക്കില്ല'; മോദിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി

'മരിക്കേണ്ടി വന്നാല്‍പ്പോലും താങ്കളുടെ മാതാപിതാക്കളെ അധിക്ഷേപിക്കില്ല'; മോദിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി
MODI-AND-RAHUL-GANDHI രാഹുല്‍ഗാന്ധിക്കും കുടുംബത്തിനും എതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നിരന്തരം തൊടുത്തുവിടുന്ന അവഹേളനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി. താന്‍ മരിക്കേണ്ടിവന്നാല്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാപിതാക്കളെ അധിക്ഷേപിക്കില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. മോദിയെ താന്‍ സ്നേഹം കൊണ്ടാണ് തോല്‍പ്പിക്കാന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടയില്‍ ഉജ്ജൈയിനില്‍ രാഹുല്‍ പറഞ്ഞു. മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം തന്റെ അച്ഛനെയും മുത്തശ്ശിയെയും മുതുമുത്തച്ഛനെയും അധിക്ഷേപിക്കുന്നു. പക്ഷെ താനെന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റി മോശം പറഞ്ഞിട്ടില്ല. അച്ഛനേയോ അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. താന്‍ മരിച്ചാലും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അവഹേളിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്കു നേരെ വെറുപ്പ് വര്‍ഷിക്കുകയാണെങ്കില്‍ താന്‍ തിരിച്ച് സ്നേഹിക്കും. ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചും ആലിംഗനം ചെയ്തും തോല്‍പ്പിക്കും. താനൊരു കോണ്‍ഗ്രസുകാരനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in