Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുടുംബത്തെ പറ്റി മോദി എന്തും പറയട്ടെ... എന്റെ സ്നേഹം അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

കുടുംബത്തെ പറ്റി മോദി എന്തും പറയട്ടെ... എന്റെ സ്നേഹം അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അവഹേളിച്ച നരേന്ദ്രമോദി ഇന്നും അതേ പദപ്രയോഗങ്ങള്‍ ആവര്‍ത്തിച്ചു. സമൂഹത്തില്‍നിന്നുണ്ടായ വിമര്‍ശനത്തെയും മോദി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ മറുപടിയുമായിമായി രാഹുല്‍ഗാന്ധി രംഗത്തെത്തി. മോദി തന്റെ അച്ഛനെ കുറിച്ച് കഴിഞ്ഞ ദിവസം മുതല്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ. എന്നെ കുറിച്ചോ, എന്റെ അമ്മയെ കുറിച്ചോ, പിതാവിനെ കുറിച്ചോ, മുത്തശ്ശിയെ കുറിച്ചോ എന്തു വേണമെങ്കിലും പറയട്ടെ, നിങ്ങളുടെ വെറുപ്പിന് ഞാന്‍ സ്നേഹം കൊണ്ട് മറുപടി പറയും. നിങ്ങളെ പാര്‍ലമെന്റില്‍ വെച്ച് കെട്ടിപ്പിച്ചത് സ്നേഹം കൊണ്ട്. ഈ സ്നേഹം കാരണം മെയ് 23ന് നിങ്ങള്‍ പരാജയപ്പെടുമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മോദി ചെയ്തതിന്റെ കര്‍മഫലം അദ്ദേഹം അനുഭവിക്കുമെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി. നേരത്തെ മോദി രാജീവിനെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ബിജെപിയും പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തരംതാണെന്നായിരുന്നു പി ചിദംബരം പറഞ്ഞത്.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Save your stories

Sign in