Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ പൊലീസ് ശക്തമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മലപ്പുറം വേങ്ങരയിൽ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'തൂഫാൻ തദ്ദേശം: ലഹരിക്ക് എതിരെ ജനസേന' പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, എ.ഡി.ജി.പി. പി. വിജയൻ, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാകും.

ലഹരി വിരുദ്ധ പോരാട്ടം നാടിന്റെ ഓരോ മുക്കിലും മൂലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ ഓരോ വാർഡുകളിലും പ്രത്യേക 'തൂഫാൻ സമിതികൾ' രൂപീകരിക്കും. ഇതിനോടൊപ്പം എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ആസ്ഥാനങ്ങളിലും അതാത് അധ്യക്ഷൻമാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് 'തൂഫാൻ പതാക' ഉയർത്തും. ലഹരി ഉന്മൂലനത്തിന് പുറമെ അതിന് ഇരയാകുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ജനകീയ ഇടപെടലുകളും ഈ ഘട്ടത്തിൽ നടപ്പിലാക്കും. 

കേരള സമൂഹം ഒന്നാകെ ഏറ്റെടുത്ത വൻ ജനകീയ മുന്നേറ്റമായി 'തൂഫാൻ' മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, ഹരിതകർമ്മ സേന തുടങ്ങി വിവിധ വിഭാഗങ്ങളെ ഒന്നിച്ചണിനിരത്തിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ 11,677 കേസുകൾ രജിസ്റ്റർ ചെയ്യുകയും 12,584 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in