Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർഷകർക്ക് ഐക്യദാർഢ്യം ; ഡല്‍ഹിയില്‍ പ്രതിഷേധ കടലായി കോണ്‍ഗ്രസ് മാർച്ച് , അണിനിരന്ന് ആയിരങ്ങള്‍ | VIDEO

കർഷകർക്ക് ഐക്യദാർഢ്യം ; ഡല്‍ഹിയില്‍ പ്രതിഷേധ കടലായി കോണ്‍ഗ്രസ് മാർച്ച് , അണിനിരന്ന് ആയിരങ്ങള്‍ | VIDEO
  ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിൽ നടന്ന മാർച്ചിന് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി. ലഫ്റ്റനന്‍റ് ഗവർണറുടെ വസതിക്ക് മുന്നിൽ നടന്ന മാർച്ചിനിടെ  പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും നിരവധി പേർക്ക് പരിക്കേറ്റു. കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷകർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കോണ്‍ഗ്രസ്  പ്രതിഷേധം. നരേന്ദ്രമോദി കർഷകരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.  കേന്ദ്രസർക്കാർ വീണ്ടും കർഷകരെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരുടെ ഭൂമി കവർന്നെടുക്കാനാണ്  സർക്കാർ ശ്രമിക്കുന്നത്. അതിനെ ചെറുക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മാർച്ച്‌ ലഫ്റ്റനന്‍റ് ഗവർണറുടെ വസതിക്ക് മുന്നിൽ  തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഉന്തിനും തള്ളിനുമിടെ യൂത്ത് കോൺഗ്രസ്‌ ദേശിയ അധ്യക്ഷൻ ബി. വി ശ്രീനിവാസിനും കോൺഗ്രസ്‌ നേതാവ് അൽക്കാ ലാംബക്കും പരുക്കേറ്റു. ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. https://www.youtube.com/watch?v=2xDaD-2ThQA   https://www.youtube.com/watch?v=dOekZHos__4

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in