തിരുവനന്തപുരം: ലഹരിയും മയക്കുമരുന്നും ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച് കൊലപാതകം നടത്തുന്നവര്‍ക്ക് പ്രായഭേദമന്യേ വധശിക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കെപിസിസി ഗാന്ധി ദര്ശന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.സി. കബീര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി നേതൃയോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. കുറ്റകൃത്യങ്ങള്‍ക്കുള്ള നിലവിലെ ശിക്ഷ അപര്യാപ്തമാണെന്നും നിയന്ത്രണം ഭയമില്ലാത്തതാണ് വലിയ ദുരന്തമെന്നും യോഗം അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തവിധം നിയമം ഭേദഗതി ചെയ്യാന്‍ വൈകിപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാരായ കമ്പറ നാരായണന്, പി. ഹരിഗോവിന്ദന്, ജനറല്‍ സെക്രട്ടറി പരശുയ്ക്കല് രാധാകൃഷ്ണന്, സംസ്ഥാന ഭാരവാഹികളായ നദീറ സുരേഷ്, വഞ്ചിയൂര്‍ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.