Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം; സമരം ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം; സമരം ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നടത്തുന്ന പ്രതിഷേധ സമരം നാല് മണിക്കൂര്‍ പിന്നിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ആകാശവാണി ഭവന് പുറത്ത് കുത്തിയിരുന്നാണ് നേതാക്കള്‍ പ്രതിഷേധം തുടരുന്നത്. 'ഇതെന്ത് ജനാധിപത്യം? സമരം ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്' എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

എസ്.ഐ.ആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട വിവാദങ്ങളും വോട്ടര്‍ പട്ടികയില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണങ്ങളും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷത്തിന്റെ മാര്‍ച്ച്. അഖിലേഷ് യാദവ്, അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രയന്‍ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച എന്‍.എസ്.യു.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രഖ്യാപനം.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in