Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നഷ്ടമായത് പൊതുജനങ്ങളുടെ യഥാർത്ഥ പോരാളിയെ ; ബൂട്ടാസിങ്ങിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

നഷ്ടമായത് പൊതുജനങ്ങളുടെ യഥാർത്ഥ പോരാളിയെ ; ബൂട്ടാസിങ്ങിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ്ങിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി.  ആത്മസമർപ്പണമുള്ള നേതാവിനെയും പൊതുജനങ്ങളുടെ യഥാർത്ഥ പോരാളിയെയുമാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. https://twitter.com/RahulGandhi/status/1345236473839194115 മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബിഹാറിന്‍റെ ഗവർണർ സ്ഥാനവും വഹിച്ചിരുന്നു. പ്രമുഖ ദളിത് നേതാവായിരുന്ന ബൂട്ടാ സിങ് 1986 – 89 കാലത്താണ് ആഭ്യന്തരമന്ത്രിയായിരുന്നത്. 1984–86 കാലത്ത് കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004–2006 കാലത്ത് ബിഹാർ ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ജലോറിൽനിന്ന് 2009ലും 2014ലും ലോക്സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.  

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in