Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധി മധ്യപ്രദേശിൽ

തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധി മധ്യപ്രദേശിൽ
തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മധ്യപ്രദേശിൽ എത്തും. വിവിധ ജില്ലകളിലെ തെരഞ്ഞടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി മധ്യപ്രദേശ് സന്ദർശിക്കുന്നത്. നവരാത്രി ദിനത്തിന്റെ ആറാം ദിവസമായ ഇന്ന് ദത്തയിലെ ക്ഷേത്രം അദ്ദേഹം സന്ദർശിക്കും. തുടർന്ന് ദേബ്രയിൽ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് വൈകീട്ട് ഗ്വാളിയോർ ജില്ലയിലും അദ്ദേഹം സന്ദർശനം നടത്തും. തുടർന്ന് പൂൾ ബാഗ് ഗ്രൗണ്ടിൽ നടക്കുന്ന റോഡ് ഷോയിലും രാഹുൽ പങ്കെടുക്കും. വൈകുന്നേരം മാധവ റാവു സിന്ധ്യ സമാധിയിൽ പുഷ്പാർച്ചന നടത്തും. 4 റോഡ് ഷോകളിലാണ് രാഹുൽ പങ്കെടുക്കുക. നാളെ 2 ജില്ലകളിൽ നടത്തുന്നതുൾപ്പെടെ 5 പൊതുയോഗങ്ങളാണ് ഇത്തവണത്തെ പര്യടനത്തിൽ നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 17 ന് ആണ് രാഹുൽ ഗാന്ധി മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. അടുത്ത മാസം 28 ന് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 11 നാണ് വോട്ടെണ്ണൽ .കോൺഗ്രസ് വൻ ഭൂരിപക്ഷം നേടുമെന്നാണ് ഇതുവരെയുള്ള അഭിപ്രായ സർവ്വേകൾ സൂച്ചിപ്പിക്കുന്നത്. https://www.youtube.com/watch?v=-K1Zs0aC_eQ

Related articles

See all
Latest News

ജനാധിപത്യത്തെ വഴിയിലെറിഞ്ഞ് ഉദ്യോഗസ്ഥര്‍: രാജസ്ഥാനില്‍ ബാലറ്റ് യൂണിറ്റ് വഴിയില്‍ ഉപേക്ഷിച്...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Save your stories

Sign in