Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമിത് ഷായെയും ഡൽഹി പൊലീസിനെയും കുടുക്കി ധർണ: പൊലീസിനെ നിസ്സഹായരാക്കി രാഹുൽ ഗാന്ധി, 'പെല്ലറ്റ്' രാഷ്ട്രീയത്തിൽ രാഹുലിന്റെ മാസ്റ്റർ സ്ട്രോക്ക്

അമിത് ഷായെയും ഡൽഹി പൊലീസിനെയും കുടുക്കി ധർണ: പൊലീസിനെ നിസ്സഹായരാക്കി രാഹുൽ ഗാന്ധി, 'പെല്ലറ്റ്' രാഷ്ട്രീയത്തിൽ രാഹുലിന്റെ മാസ്റ്റർ സ്ട്രോക്ക്

പരുക്കേറ്റ വിദ്യാർത്ഥിയുമായി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി കൊണാട്ട് പ്ലേസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധിയെ പ്രകോപിപ്പിക്കുന്ന സമീപനമാണ് പൊലീസിൽ നിന്നുണ്ടായത്. തുടർന്ന് പാർലമെന്റ് സ്റ്റേഷനിലെ ഡിസിപി ഓഫീസിലെത്തിയ രാഹുൽ, കേസ് എടുക്കാത്തതിനെച്ചൊല്ലി ഡിസിപി സച്ചിൻ ശർമയോട് ചോദ്യങ്ങൾ ഉന്നയിക്കുകയും സ്റ്റേഷന് മുന്നിൽ ധർണയിരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ പൊലീസും ആഭ്യന്തര മന്ത്രാലയവും കുടുങ്ങി. സന്ധ്യവരെ നീണ്ട ധർണയ്ക്കൊടുവിൽ രാഹുലിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ അധികൃതർക്ക് വഴങ്ങേണ്ടി വന്നു.

ധർണ വിവരം അറിഞ്ഞ് പ്രിയങ്ക ഗാന്ധിയും കൂടുതൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയതോടെ പൊലീസ് വാതിലുകളടച്ച് പ്രവേശനം തടഞ്ഞു. സിആർപിഎഫിലെ ദ്രുതകർമസേന സജ്ജരായിരുന്നെങ്കിലും അന്തരീക്ഷം ശാന്തമായിരുന്നു. 'രഘുപതി രാഘവ രാജാറാം' പാട്ടുകളും കേന്ദ്ര സർക്കാരിനും അമിത് ഷായ്ക്കുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചു. വിദ്യാർത്ഥികളുടെ വിഷയത്തിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) തുടർനടപടികൾ എടുക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെ, നേരിട്ടിറങ്ങി പ്രതിഷേധിച്ച രാഹുലിന്റെ നീക്കം വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കുകയും അമിത് ഷായ്ക്ക് കീഴിലെ പൊലീസിന്റെ നിസ്സഹായത തുറന്നുകാട്ടുകയും ചെയ്തു.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in