Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോദിയുടേത് കഴിവുകേട് മറയ്ക്കാനുള്ള നീക്കം; ഭരണപരാജയം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു: രാഹുല്‍ ഗാന്ധി

മോദിയുടേത് കഴിവുകേട് മറയ്ക്കാനുള്ള നീക്കം; ഭരണപരാജയം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു: രാഹുല്‍ ഗാന്ധി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ കഴിവുകേടിന്റെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

തന്റെ സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ എന്ത് വാങ്ങണം, എവിടെ പോകണം എന്നൊക്കെ ഉപദേശിക്കുന്നത് സ്വന്തം വീഴ്ചകള്‍ മറയ്ക്കാനാണെന്നും അദ്ദേഹം ദില്ലിയില്‍ ആരോപിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇന്ധന ഉപയോഗത്തിലും വിദേശനാണ്യ വിനിമയത്തിലും സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് പ്രധാനമന്ത്രി ഇന്നലെ ആവശ്യപ്പെട്ടത്. പെട്രോള്‍, ഡീസല്‍ ഉപയോഗം പരമാവധി കുറയ്ക്കുക. കാര്‍പൂളിംഗ് രീതികള്‍ പ്രോത്സാഹിപ്പിക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളില്‍ അത് ഉപയോഗിക്കുക, യാത്രാ ചെലവ് കുറയ്ക്കുന്നതിനായി തൊഴിലിടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതികള്‍ വീണ്ടും നടപ്പിലാക്കുക, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകള്‍ പരമാവധി മാറ്റിവയ്ക്കുക, ഭക്ഷ്യ എണ്ണയുടെ ഉപയോഗം 10 ശതമാനമെങ്കിലും കുറയ്ക്കാന്‍ ശ്രമിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കാണ് മോദി ആഹ്വാനം ചെയ്തത്. 

പ്രധാനമന്ത്രിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഏറ്റെടുത്ത് ബോധവല്‍ക്കരണ നടപടികളുമായി മുന്നോട്ട് പോകും. നിലവില്‍ ഭാഗിക ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in