Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; രാജ്യത്തിനെതിരായ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി വില നൽകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; രാജ്യത്തിനെതിരായ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി വില നൽകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

ഇന്ത്യൻ ജനാധിപത്യത്തെ ‘മൊഗാംബോ മോദി’ തകർക്കുകയാണെന്നും രാജ്യത്തിനെതിരെ ചെയ്ത കുറ്റങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ വില നൽകേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. 1987-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ സിനിമയായ ‘മിസ്റ്റർ ഇന്ത്യ’യിലെ വില്ലൻ കഥാപാത്രമായ ‘മൊഗാംബോ’യുമായാണ് അദ്ദേഹം പ്രധാനമന്ത്രിയെ ഉപമിച്ചത്. ഇതിന്റെ എ.ഐ ചിത്രീകരണവും വേദിയിൽ പ്രദർശിപ്പിച്ചു.

 വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി ജനകീയ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനരോഷം ഭയന്നാണ് ഡൽഹിയിൽ നിലവിൽ ഇത്തരത്തിൽ നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളും ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ മർദ്ദിക്കാൻ ബി.ജെ.പി ഗുണ്ടകളെയാണ് മുന്നണിയിൽ നിർത്തിയിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി മോദി നടത്തുന്ന നാടകങ്ങൾ അവസാനിക്കാൻ പോകുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമിഴ് സംസ്കാരത്തിനും ഭാഷയ്ക്കും ചരിത്രത്തിനും എതിരാണെന്നും ആരോപിച്ചു.

പരിപാടിയിൽ നീറ്റ് പരീക്ഷയ്‌ക്കെതിരെ സംസാരിക്കാൻ, നീറ്റ് പരീക്ഷയിലെ തോൽവിയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥിനി അനിതയുടെ സഹോദരൻ മണിരത്നവും രാഹുൽ ഗാന്ധിക്കൊപ്പം വേദിയിലെത്തിയിരുന്നു. നീറ്റ് പരീക്ഷ നിരോധിക്കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുന്നതായി രാഹുൽ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുമായുള്ള സംവാദത്തിന്റെ ആറാം പതിപ്പാണ് ചെന്നൈയിൽ നടന്നത്. കോട്ട, ഡെറാഡൂൺ, പ്രയാഗ്‌രാജ്, പുണെ, ഇൻഡോർ എന്നിവിടങ്ങളിലായിരുന്നു ഇതിനു മുൻപ് ഈ സംവാദം സംഘടിപ്പിച്ചത്.

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in