Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല; റഫേലില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല; റഫേലില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
Narendra Modi Rahul Gandhi ന്യൂദല്‍ഹി: റഫേല്‍ അന്വേഷണത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരാള്‍ക്കും രക്ഷിക്കാനാകില്ലെന്നു രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണത്തില്‍ നിന്നും 30000 കോടി രൂപ മോദി അനില്‍ അംബാനിക്ക് നല്‍കിയെന്നത് രാജ്യം അറിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് വര്‍മ്മയെ സുപ്രീം കോടതി തിരികെ കൊണ്ടു വന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ''റഫേല്‍ കരാറിനെ കുറിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് സിബിഐ മേധാവിയെ രാത്രി ഒരുമണിക്ക് പുറത്താക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുകയാണ്. അത്രയെങ്കിലും നീതി കിട്ടിയല്ലോ. കാണാം, എന്തു സംഭവിക്കുമെന്ന്'' രാഹുല്‍ പറഞ്ഞു. ''അവര്‍ക്ക് റഫേലില്‍ നിന്നും ഓടി ഒളിക്കാനാകില്ല. അത് അസാധ്യമാണ്. മോദിജിക്ക് സംവാദത്തില്‍ നിന്നും ഓടി രക്ഷപ്പെടാം. ജനങ്ങളുടെ കോടതിയില്‍ ഞങ്ങളോട് അദ്ദേഹം റഫേല്‍ വിഷയം ചര്‍ച്ച ചെയ്യണമായിരുന്നു. റഫേലില്‍ നിന്നും അവരെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല. റഫേല്‍ സത്യമാണ്. സത്യത്തില്‍ നിന്നും ആര്‍ക്കും ഓടിയൊളിക്കാനാകില്ല'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി തീരുമാനത്തെ കോണ്‍ഗ്രസും സ്വാഗതം ചെയ്തു. അലോക് വര്‍മ്മയെ അനധികൃതമായും ജനാധിപത്യ വിരുദ്ധമായുമാണ് പുറത്താക്കിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു. ജനാധിപത്യം തിരിച്ചടിക്കുമെന്ന് സുപ്രീം കോടതി ഇന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നും മോദി ഇനി എവിടെ ഒളിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in