Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രശ്മിയുടെ ആരോപണം നിഷേധിച്ച് രഹന ഫാത്തിമ

രശ്മിയുടെ ആരോപണം നിഷേധിച്ച് രഹന ഫാത്തിമ
ശബരിമല പ്രവേശനം സംബന്ധിച്ച് രശ്മി നായരുടെ ആരോപണം നിഷേധിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. തനിക്ക് ബി.ജെ.പി നേതാവ് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും സുരേന്ദ്രനെ താൻ മംഗലാപുരത്ത് കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണെന്ന് രഹന വ്യക്തമാക്കി. രണ്ട് വർഷം മുൻപ് കെ.സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇത് തന്‍റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്‍റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്‌സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. സെക്‌സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. വെള്ളിയാഴ്ച രാവിലെ ശബരിമലദർശനത്തിനെത്തിയ രഹ്നയ്‌ക്കെതിരെ വൻപ്രതിഷേധമാണുയർന്നത്. നടപ്പന്തൽ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെ തുടർന്ന് തിരികെ പോരേണ്ടി വന്നിരുന്നു. നടപ്പന്തലിലെത്തിയ ഇവരെ വിശ്വാസികൾ തടഞ്ഞതോടെയാണ് ഇവർക്ക് മടങ്ങേണ്ടി വന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in