Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പുല്‍വാമ ഭീകരാക്രമണം : ഭീകരരെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെതിരെ വ്യാപക പ്രതിഷേധം

പുല്‍വാമ ഭീകരാക്രമണം : ഭീകരരെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെതിരെ വ്യാപക പ്രതിഷേധം
പുൽവാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുന്നു.  ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ   പാക് താരങ്ങളെ ഒഴിവാക്കി ഇന്ത്യന്‍ ചലച്ചിത്രലോകവും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പാക് അഭിനേതാക്കള്‍ക്കും  ആര്‍ടിസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. All India Cine Workers Association announce a total ban on Pakistani actors and artists working in the film industry. #PulwamaAttack നേരത്തെ, മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നീക്കം ചെയ്തിരുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായിട്ടാണ് പാക് താരങ്ങളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയതെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിനെതിരെ രാജ്യത്ത് പൊതുവായി ഉയർന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പിസിഎയും എന്ന് ട്രഷറർ അജയ് ത്യാഗി പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in