Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദി അനുകൂല മുദ്രാവാക്യം വിളിച്ചവരെ അമ്പരിപ്പിച്ച് പ്രിയങ്ക

മോദി അനുകൂല മുദ്രാവാക്യം വിളിച്ചവരെ അമ്പരിപ്പിച്ച് പ്രിയങ്ക
മോദി അനുകൂല മുദ്രാവാക്യം വിളിച്ചവരെ അമ്പരിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇൻഡോറിൽ വാഹന പ്രചാരണ ജാഥയ്ക്കിടെ ബിജെപി പ്രവർത്തകർ പ്രിയങ്ക ഗാന്ധി അടുത്തെത്തിയപ്പോൾ മോദി അനുകൂല മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രിയങ്ക ഗാന്ധി വാഹനത്തിൽ നിന്നിറങ്ങി ബിജെപി പ്രവർത്തകർക്ക് കൈകൊടുത്തു. വാഹനത്തിൽ നിന്ന് ജനങ്ങളെ നോക്കി കൈവീശുകയായിരുന്ന പ്രിയങ്കാ ഗാന്ധി ബിജെപി പ്രവർത്തകരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി കണ്ടു. ഒരൽപ്പം പോലും താമസിക്കാതെ അവർ തന്റെ വാഹനം നിർത്തി താഴെയിറങ്ങി. നേരെ ബിജെപി പ്രവർത്തകരുടെ അടുത്തേക്ക് പോയ പ്രിയങ്ക ഓരോരുത്തർക്കും കൈകൊടുകുകയായിരുന്നു. പിന്നീടായിരുന്നു പ്രിയങ്കയുടെ സംസാരം. 'നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾക്ക്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക്. എല്ലാവിധ ആശംസകളും', എന്നായിരുന്നു പ്രിയങ്ക ബിജെപി പ്രവർത്തകരോട് പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ ഈ രീതിയിലുള്ള പ്രതികരണം ബിജെപി പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പ്രിയങ്കയുടെ പ്രതികരണത്തിൽ അവർ ഏറെ സന്തുഷ്ടരുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്കാ ഗാന്ധിക്കും കോൺഗ്രസിനും വിജയാശംസകൾ നേർന്നാണ് ബിജെപി പ്രവർത്തകർ ഇവരെ മടക്കിയത്. മെയ് 19നാണ് ഇൻഡോറിൽ തെരഞ്ഞെടുപ്പ്. 1989 മുതൽ ബിജെപി മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. എന്നാൽ പ്രിയങ്കാ ഗാന്ധിയുടെ വരവിലൂടെ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാവുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in