Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രിയങ്ക ഗാന്ധി നാളെ എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കും

പ്രിയങ്ക ഗാന്ധി നാളെ എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കും
priyanka-gandhi എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി നാളെ ചുമതലയേൽക്കും. പദവി ലഭിച്ച പ്രിയങ്കാ ഗാന്ധിക്ക് ഡൽഹി അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് ഓഫീസ്‌ റൂം അനുവദിച്ചു. പാർട്ടി അദ്ധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയുടെ മുറിയുടെ തൊട്ടടുത്താണ് പ്രിയങ്ക ഗാന്ധിയുടെ കാബിൻ. അദ്ധ്യക്ഷനാകും മുമ്പ് രാഹുൽഗാന്ധിയുടെ ഓഫീസും പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കയുടെ നിയമനം. വിദേശത്തായിരുന്ന പ്രിയങ്ക കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. മടങ്ങിയെത്തിയ ശേഷം കോൺഗ്രസ് അദ്ധ്യക്ഷന്‍റെ വസതിയിൽ രാഹുലുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച  നടത്തി. ഉത്തർപ്രദേശ് വെസ്റ്റിന്‍റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുമായും പ്രിയങ്ക ചർച്ചകൾ നടത്തിയിരുന്നു. മുമ്പ് അമേഠിയിലും റായ്ബറേലിയിലും പ്രചാരണ ചുമതലകൾ വഹിച്ചിരുന്നെങ്കിലും പ്രിയങ്ക ആദ്യമായാണ് സുപ്രധാന പദവിയിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും പ്രിയങ്കയുടെ അധികാര പരിധിയിലാണ്.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in