Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രീമിയര്‍ ലീഗില്‍ വന്‍ അട്ടിമറി: ബ്രൈറ്റനോട് 3-0ത്തിന് തകര്‍ന്ന് ആഴ്‌സണല്

പ്രീമിയര്‍ ലീഗില്‍ വന്‍ അട്ടിമറി: ബ്രൈറ്റനോട് 3-0ത്തിന് തകര്‍ന്ന് ആഴ്‌സണല്

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ ആദ്യ തോല്‍വിയേറ്റ് വാങ്ങി ചാമ്പ്യന്‍മാരായ ആഴ്‌സണല്‍. എവേ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റനാണ് ആഴ്‌സണലിനെ തകര്‍ത്തത്. ഈ തോല്‍വിയോടെ എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായ ഒന്‍പത് മത്സരങ്ങളില്‍ വിജയം കണ്ട ഗണ്ണേഴ്‌സിന്റെ കുതിപ്പിന് വിരാമമായി. കഴിഞ്ഞ ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ആഴ്‌സണല്‍ ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ വഴങ്ങുന്നത്.

സ്വന്തം ക്ലബിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുന്ന ബ്രൈറ്റന്‍, കളിയുടെ ആദ്യ മിനിറ്റ് മുതല്‍ ആഴ്‌സണലിന് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ബ്രൈറ്റനു വേണ്ടി പാസ്‌കല്‍ ഗ്രോസ് (31-ാം മിനിറ്റ്), ചരലാമ്പോസ് കൊസ്റ്റൗലാസ് (45-ാം മിനിറ്റ്) എന്നിവര്‍ ബോക്‌സിന് പുറത്തു നിന്ന് നേടിയ മികച്ച ഗോളുകളിലൂടെ ആദ്യ പകുതിയില്‍ തന്നെ ബ്രൈറ്റന്‍ 2-0ത്തിന് മുന്നിലെത്തി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ചെമ ആന്‍ഡ്രെസ് (57-ാം മിനിറ്റ്) ഹെഡ്ഡറിലൂടെ മൂന്നാം ഗോളും വലയിലാക്കിയതോടെ ആഴ്‌സണലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞു.

ആഴ്‌സണലിന്റെ പ്രധാന കരുത്തായ ഫിസിക്കല്‍ ഗെയിമും പ്രസ്സിങ് ശൈലിയും തിരിച്ച് പ്രയോഗിച്ചാണ് ബ്രൈറ്റന്റെ 33-കാരനായ യുവ പരിശീലകന്‍ ഫാബിയന്‍ ഹര്‍സലര്‍ മൈക്കല്‍ ആര്‍ട്ടേറ്റയെയും സംഘത്തെയും വീഴ്ത്തിയത്. ഡിഗോ ഗോമസ്, മാക്‌സിം ഡി ക്യുപ്പര്‍ എന്നിവരുടെ പ്രസ്സിങും മിഡ്ഫീല്‍ഡില്‍ യാസിന്‍ അയാരി, പാസ്‌കല്‍ ഗ്രോസ് എന്നിവരുടെ പ്രകടനവും ബ്രൈറ്റന് മേല്‍ക്കൈ നല്‍കി. പ്രതിരോധത്തില്‍ ലൂക്കാ വുസ്‌കോവിച്ചും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഈ മത്സരത്തിന് മുന്‍പ് സീസണില്‍ ആകെ ഒരു ഗോള്‍ മാത്രം വഴങ്ങിയിരുന്ന ആഴ്‌സണല്‍ പ്രതിരോധത്തിന്റെ അപ്രതീക്ഷിത വീഴ്ചയ്ക്കാണ് ലണ്ടന്‍ സാക്ഷ്യം വഹിച്ചത്. ആദ്യ ഗോളില്‍ റിക്കാര്‍ഡോ കലാഫിയോറി, ഗബ്രിയേല്‍ എന്നിവരുടെ പിഴവുകള്‍ കാരണമായപ്പോള്‍, രണ്ടാം ഗോളില്‍ ഗബ്രിയേലിനും എസ്രി കോന്‍സയ്ക്കും വേഗത്തില്‍ പ്രതികരിക്കാനായില്ല. മാര്‍ക്കിങിലെ പാളിച്ചകളും സമ്മര്‍ദ്ദഘട്ടത്തില്‍ പന്ത് മുന്നോട്ട് എത്തിക്കാന്‍ സാധിക്കാത്തതും ആഴ്‌സണലിന് തിരിച്ചടിയായി.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in