Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രവചനം നടത്തിയ ഏജന്‍സികള്‍ക്ക് കൃത്യതയില്ല: 2014 മുതല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള 80 ശതമാനം എക്‌സിറ്റ് പോളുകളും തെറ്റായിരുന്നു; കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക് വിഭാഗം തലവന്‍

പ്രവചനം നടത്തിയ ഏജന്‍സികള്‍ക്ക് കൃത്യതയില്ല: 2014 മുതല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള 80 ശതമാനം എക്‌സിറ്റ് പോളുകളും തെറ്റായിരുന്നു; കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക് വിഭാഗം തലവന്‍
ന്യൂഡല്‍ഹി: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകളെക്കുറിച്ചുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. 2014 മുതല്‍ വലിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ 80 ശതമാനവും തെറ്റായിരുന്നുവെന്ന കണക്കുമായി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി. മെയ് 16നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തി പ്രവീണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രവചനം നടത്തിയ ഏജന്‍സികളുടെ കൃത്യത ( സി വോട്ടര്‍-15%; ചാണക്യ-25%; ആക്സിസ് 38% , സി.എസ്.ഡി.എസ് 0%.) കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ദല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ എക്സിറ്റ്പോള്‍ ഫലങ്ങളിലെ പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ ട്വീറ്റ്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Save your stories

Sign in