Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നരേന്ദ്രമോദിക്ക് റഫേലോഫോബിയ പിടിപെട്ടിരിക്കുന്നു : അഭിഷേക് മനു സിംഗ്‌വി

നരേന്ദ്രമോദിക്ക് റഫേലോഫോബിയ പിടിപെട്ടിരിക്കുന്നു : അഭിഷേക് മനു സിംഗ്‌വി
നരേന്ദ്രമോദിക്ക് റഫേല ഫോബിയ പിടിപെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വി. സിബിഐ തലപ്പത്ത് ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ ഇന്ത്യക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം ഐസിയുവിലാണെന്നും സിബിഐയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും കേന്ദ്രസർക്കാർ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഡയറക്ടർക്ക് നിശ്ചിത കാലാവധി നൽകുന്ന സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. 2 വർഷമാണ് സിബിഐ ഡയറക്ടറുടെ മിനിമം കാലാവധി. സെലക്ഷൻ കമ്മിറ്റിയുടെ സമ്മതത്തോടെ മാത്രമേ സ്ഥലം മാറ്റം പാടുള്ളൂ എന്നും നിബന്ധനയുണ്ട്. ചീഫ് ജസ്റ്റിസും മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ഇവരാരും അറിഞ്ഞിട്ടില്ല. ഒരു പ്രോസിക്യൂഷൻ ഏജൻസിയെ പാവയാക്കിയ കേന്ദ്ര സർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുകയാണ്. കേന്ദ്രസർക്കാർ എല്ലാ സ്ഥാപനങ്ങളേയും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in