Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെട്രോൾ ഡീസൽ വില വർധനവ് പിൻവലിക്കണം; ബജറ്റിൽ വിദ്യാർത്ഥികളോട് അവഗണനയെന്ന് കെഎസ്‌യു

പെട്രോൾ ഡീസൽ വില വർധനവ് പിൻവലിക്കണം; ബജറ്റിൽ വിദ്യാർത്ഥികളോട് അവഗണനയെന്ന് കെഎസ്‌യു
തിരുവനന്തപുരം: ബജറ്റിൽ വിദ്യാർത്ഥികളോട് കടുത്ത അവഗണനയെന്ന് കെഎസ്‌യു. കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖല നിരന്തരം പ്രശ്നവല്‍കൃതമാകുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ഒരു ബജറ്റ് പ്രഖ്യാപനം നടന്നത്. അനേകായിരം വിദ്യാർത്ഥികൾ അനുദിനം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നിട്ടും നിലവിലെ വിദ്യാഭ്യാസ രംഗത്തിന് ആശ്വാസമാകുന്നതല്ല ബജറ്റ്. അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും സ്വജന പക്ഷപാതം കൊണ്ടും കുത്തഴിഞ്ഞു കിടക്കുന്ന കേരളത്തിലെ സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ കൃത്യത വരുത്താനോ നൂതന തൊഴിൽ സാധ്യതകൾക്ക് അനുസൃതമായ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്‌ അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി. ആയുർവേദ കോളജിൽ അടക്കം പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സുതാര്യമാക്കാനുള്ള ക്രിയാത്മക നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഇന്ധന സെസുകൾ കൂടുന്ന സാഹചര്യത്തിൽ വിലവർധനവിന് ആനുപാതികമായി യാത്രാ കൺസഷൻ നിരക്ക് വർധിക്കുന്നതും ആശങ്കാജനകമാണ്. കഴിഞ്ഞ ബജറ്റിൽ സർവകലാശാലകളുടെ ട്രാൻസ്ലേഷനൽ റിസർച്ച് സെന്‍ററിനും അതിനോട് അനുബന്ധിച്ച് സ്റ്റാർട്ട് അപ്പ്‌ കേന്ദ്രങ്ങൾക്കും 200 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ പത്ത് കോടി കൂടി അനുവദിച്ചിരിക്കുന്നത്. എൻജിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും കേന്ദ്രീകരിച്ചുള്ള പൈലറ്റ് പ്രോജക്ടുകൾ ഐടി സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളുള്ള ഇന്ത്യൻ ഷിപ്പ് പദ്ധതി, അടക്കമുള്ള ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ കുറവ്, നിലവാര തകർച്ച, സിലബസ് പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ ബജറ്റിൽ ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഒരു പോളിടെക്നിക് അനുവദിച്ചത് മാത്രമാണ് ആകെയുള്ളത്. നിലവിൽ നടത്തിയ പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാത്ത സാഹചര്യത്തിൽ ഇവയെല്ലാം കേവലം രാഷ്ട്രീയ ഗിമ്മിക്കുകളായി മാറുന്നു. പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി വർധനവ് സർക്കാർ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം കെഎസ്‌യു ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്‌ അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in