Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പേപ്പട്ടി ശല്യം; ശ്രീകാര്യം എന്‍ജിനീയറിംഗ് കോളേജ് അടച്ചുപൂട്ടി

പേപ്പട്ടി ശല്യം; ശ്രീകാര്യം എന്‍ജിനീയറിംഗ് കോളേജ് അടച്ചുപൂട്ടി
തിരുവനന്തപുരം: പേപ്പട്ടി ശല്യത്താല്‍  തിരുവനന്തപുരം ശ്രീകാര്യത്തെ എഞ്ചിനീയറിങ് കോളജ് അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം പേപ്പട്ടി ക്യാംപസിനകത്ത് കയറുകയും  അകത്തുള്ള നിരവധി തെരുവുനായ്ക്കളെ കടിക്കുകയും ചെയ്തു. ഇതോടെയാണ് കോളജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. തിങ്കളാഴ്ച  ഒരു ദിവസത്തേക്കാണ് കോളജ് അടച്ചിട്ടത്. വിദ്യാര്‍ത്ഥികളുടെയും കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും എന്നാല്‍ നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.  കോളേജിനകത്തുളള നായ്ക്കള്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയിട്ടില്ലെന്ന്  പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടനയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം 5500ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാംപസില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ക്യാംപസില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കളാല്‍ വലഞ്ഞിരിക്കുകയാണ് വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും എന്നാല്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in