Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാരിസ് ഒളിമ്പിക്സ്; വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി നാളെ

പാരിസ് ഒളിമ്പിക്സ്; വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി നാളെ
  പാരിസ്: ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ച ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി ഇന്നില്ല. തീരുമാനമെടുക്കാന്‍ ആർബിട്രേറ്റർക്ക് സമയം നീട്ടി നല്‍കി. രാജ്യാന്തര കായിക തർക്കപരിഹാര കോടതി നാളെ വൈകിട്ട് 6 മണിക്കുള്ളില്‍ വിധി പറയും. ഗുസ്തിയില്‍ വെള്ളിമെഡലിന് അർഹതയുണ്ടെന്നായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ വാദം. കായിക തര്‍ക്ക പരിഹാര കോടതി ഇന്ന് വിധി പറയുമെന്നാണ് കരുതിയിരുന്നത്. 24 മണിക്കൂര്‍ സമയം കൂടി നീട്ടുകയായിരുന്നു. ഇന്ത്യന്‍ സമയം നാളെ രാത്രി 9.30 ന് വിധി പറയും. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്‍റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്‍റെ ആവശ്യം. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിന് 100 ഗ്രാം ഭാരക്കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്. വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി ലഭിക്കും. അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 'ഗുഡ്‌ബൈ റെസ്‌ലിംഗ് , ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു'. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Latest News

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് തിരുവനന്തപുരത്ത് വേദിയാകുന്നു; മത്സരക്രമം ബി.സി....

Latest News

കളിക്കളത്തിൽ മറുപടി; കൊളംബോയിൽ ഇന്ത്യൻ ഗർജ്ജനം; പാകിസ്താനെ 'എറിഞ്ഞിട്ട്' ഇന്ത്യ

Save your stories

Sign in