Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

29 വര്‍ഷത്തെ നിയമ പോരാട്ടം; ഒതായി മനാഫ് വധക്കേസില്‍ പി.വി. അന്‍വറിന്റെ സഹോദരപുത്രന് ജീവപര്യന്തം

29 വര്‍ഷത്തെ നിയമ പോരാട്ടം; ഒതായി മനാഫ് വധക്കേസില്‍ പി.വി. അന്‍വറിന്റെ സഹോദരപുത്രന് ജീവപര്യന്തം
യൂത്ത് ലീഗ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായിരുന്ന ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിന്റെ സഹോദരപുത്രനും ഒന്നാം പ്രതിയുമായ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക രണ്ടാം സാക്ഷിയായ ഫാത്തിമയ്ക്ക് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയാണ് ഫാത്തിമ. കേസില്‍ ഷഫീഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്നു പ്രതികളെ കോടതി വെറുതെവിട്ടു. കേസിലെ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മാലങ്ങാടന്‍ ഷെരീഫും പി.വി അന്‍വറിന്റെ മറ്റൊരു സഹോദരപുത്രനാണ്. മുന്‍പ് അന്‍വര്‍ ഉള്‍പ്പെടെ കേസില്‍ 21 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ നാലു പ്രതികളെയാണ് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ പിടികൂടിയത്. 1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ വച്ചാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കേസ്.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in