Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി; എണ്ണവിലയും സ്വര്‍ണ്ണവിലയും കൂടുന്നു; കൂപ്പുകുത്തി ഓഹരിവിപണി

യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി; എണ്ണവിലയും സ്വര്‍ണ്ണവിലയും കൂടുന്നു; കൂപ്പുകുത്തി ഓഹരിവിപണി
  യുക്രൈയ്നിലെ റഷ്യയുടെ സൈനിക നടപടിക്ക് പിന്നാലെ   അസംസ്കൃത എണ്ണവില കുത്തനെ കൂടി. സ്വര്‍ണ്ണവിലയിലും വര്‍ധനവുണ്ട്. അതേസമയം രാജ്യാന്തര ഓഹരിവിപണികളില്‍ വന്‍ ഇടിവ്  രേഖപ്പെടുത്തി. സെൻസെക്സ് 1800 പോയിന്‍റും നിഫ്റ്റി 500 പോയിന്‍റും ഇടിഞ്ഞു. അസംസ്കൃത എണ്ണവില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടു. 7 വർഷത്തിന് ശേഷമാണ് ബ്രെന്‍റ് ക്രൂഡ്  വില നൂറ് ഡോളര്‍ പിന്നിടുന്നത്. 2014 ലാണ് ഇതിന് മുമ്പ് ക്രൂഡോയിൽ വില ഇത്രയേറെ ഉയർന്നത്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്‍റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. ക്രൂഡ് ഓയില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.     ഇന്ത്യയിലും ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാനുള്ള സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ ആഗോള സ്വർണ്ണവിലയും കുത്തനെ ഉയരുകയാണ്. കേരളത്തിൽ ഇന്ന് പവന് 680 രൂപ കൂടി 37480 രൂപയായി.  

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in