Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐഎഎസ് തലപ്പത്തെ തമ്മില്‍ത്തല്ല് തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ; എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍.പ്രശാന്ത്

ഐഎഎസ് തലപ്പത്തെ തമ്മില്‍ത്തല്ല് തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ; എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍.പ്രശാന്ത്
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മില്‍ത്തല്ല് തുടരുന്നു. ഡോ. എ. ജയതിലകിനെതിരായ നിലപാടുകള്‍ ആവര്‍ത്തിച്ച എന്‍. പ്രശാന്ത് പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തി. ജയതിലകിന്റെയും ഗോപാലകൃഷ്ണന്റെയും പേര് പറയാതെ അവര്‍ ചെയ്യുന്നത് പോലെ ചെയ്താല്‍ പോരെ എന്ന് ചോദിക്കുന്നവരോട് ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാല്‍ സായ്കൂമാറിന്റെ കഥാപാത്രമായ വര്‍മസാറിനോട് പറയുന്ന ഡയലോഗ് ഓര്‍മപ്പെടുത്തിയാണ് പ്രശാന്തിന്റെ മറുപടി. താന്‍ നിര്‍ദേശിക്കുന്നത് പോലെ ഫയല്‍ നോട്ട് എഴുതാന്‍ വിസമ്മതിച്ച നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതയും ജയതിലക് നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് മുമ്പിലേക്ക് വിഷയങ്ങള്‍ എത്തിച്ചാല്‍ മാത്രമേ ന്യായമായത് നടക്കൂ എന്നതുകൊണ്ടാണ് റിസ്‌ക് എടുത്ത് വിസില്‍ ബ്ലോവര്‍ ആവുന്നതെന്നും പ്രശാന്ത് പറഞ്ഞു. ഐഎഎസ് സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ്. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കുന്നതിന് വിലക്കില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (മ) ഏതൊരു പൗരനെയും പോലെ തനിക്കുമുള്ളതാണെന്നും പ്രശാന്ത് പറഞ്ഞു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in