Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുകുമാരൻ നായരെ അധിക്ഷേപിച്ചു: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ

സുകുമാരൻ നായരെ അധിക്ഷേപിച്ചു: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു. എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തത് തെറ്റായ നടപടിയാണ്. സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് ഇന്ന് പൂർണ്ണമായി തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടതോടെ വിറളിപൂണ്ടാണ് ഗണേഷ് കുമാർ ഇത്തരത്തിലുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്. സ്വന്തം പിതാവിനോട് പോലും അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ഈ നാടിന്റെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും താലൂക്ക് യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി. എൻ.എസ്.എസിനും സംഘടനയുടെ നേതൃത്വത്തിനുമെതിരെയുള്ള നിന്ദ്യമായ നീക്കങ്ങൾ ഇനിയും തുടരാനാണ് ഭാവമെങ്കിൽ, ശക്തമായ സമരപരിപാടികളുമായി പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ കടുത്ത മുന്നറിയിപ്പ് നൽകി.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in