Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

S JAYSANKAR| പാകിസ്ഥാന്‍ അല്ല, ഇന്ത്യ vs ടെററിസ്ഥാന്‍: പാകിസ്ഥാനെ കടന്നാക്രമിച്ച് എസ് ജയ്ശങ്കര്‍

S JAYSANKAR| പാകിസ്ഥാന്‍ അല്ല, ഇന്ത്യ vs ടെററിസ്ഥാന്‍: പാകിസ്ഥാനെ കടന്നാക്രമിച്ച് എസ് ജയ്ശങ്കര്‍
പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നിലവിലെ സാഹചര്യത്തെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി കാണരുതെന്നും ഭീകരതയോടുള്ള ഇന്ത്യയുടെ പ്രതികരണമായി കാണണമെന്നും ജയ്ശങ്കര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ, സുരക്ഷാ നയ ഉന്നത പ്രതിനിധി കാജാ കല്ലാസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല. തീവ്രവാദത്തിനെതിരെയുള്ള പ്രതികരണമാണ്. അതിനാല്‍ ഇതിനെ ഇന്ത്യ-പാകിസ്ഥാന്‍ എന്ന് കരുതരുതെന്നും, 'ഇന്ത്യ-ടെററിസ്ഥാന്‍' എന്ന് കരുതണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു', ജയ്ശങ്കര്‍ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ആഗോള സഹകരണം ആവശ്യമാണെന്നും ആണവ ഭീഷണിക്കെതിരെ കൂട്ടായ പ്രതിരോധം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വീണ്ടും പ്രകോപനമുണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും ജയ്ശങ്കര്‍ മുന്നറിയിപ്പു നല്‍കി. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ആക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ കൃത്യമായ ആസൂത്രണത്തിലൂടെ പാക് ഭീകര കേന്ദ്രങ്ങളും വ്യോമതാവളങ്ങളും തകര്‍ത്തു. അതേസമയം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോപ്പ് പര്യടനത്തില്‍, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനും, യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ജയ്ശങ്കര്‍ ചര്‍ച്ച നടത്തും.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Save your stories

Sign in