Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മതവികാരം വ്രണപ്പെടുത്തി യുപി സര്‍ക്കാര്‍; പാർക്കുകളിലെ ജുമാ നമസ്‌കാരത്തിന് വിലക്ക്

മതവികാരം വ്രണപ്പെടുത്തി യുപി സര്‍ക്കാര്‍; പാർക്കുകളിലെ  ജുമാ നമസ്‌കാരത്തിന് വിലക്ക്
Noida-public-namaz-ban നോയിഡയിൽ പാർക്കുകളിൽ മുസ്ലിങ്ങളുടെ ജുമാ നമസ്‌കാരം നടത്തുന്നതിന് വിലക്ക്. മതപരമായ കാര്യങ്ങൾക്ക് പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുതെന്ന് മൾട്ടിനാഷണൽ കമ്പനികൾക്ക് പോലീസ് നിർദേശം നൽകി. ഹിന്ദു സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പാർക്ക് പോലുള്ള പൊതുസ്ഥലങ്ങളിൽ നമസ്‌കാരം നടത്തരുതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സെക്ടർ 58 ലെ പാർക്കിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നമസ്‌കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് അധികവും വെള്ളിയാഴ്ചകളിൽ ഇത്തരം സ്ഥലങ്ങളിൽ നിസ്‌കരിക്കാനെത്തുന്നത്. ഇതേതുടർന്ന് നോയിഡയിലെ ബഹുരാഷ്ട്രക്കമ്പനികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ജീവനക്കാർ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയാൽ കമ്പനികൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നു. ഉത്തരവ് വിവാദമായതോടെ, വിശദീകരണവുമായി പോലീസ് രംഗത്തെത്തി. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വെച്ചല്ല നോട്ടീസെന്നും ഒരു മതത്തിന്‍റെയും പ്രാർഥനകൾ പൊതുസ്ഥലത്ത് നടത്തരുന്നതെന്നാണ് ഉദ്ദേശിക്കുന്നതെന്നും നോയിഡ എസ് പി പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in