Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇറാനുമായി ഇനി ചർച്ചയ്ക്കില്ല"; ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിനാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നടിയുകയാണെന്നും അവകാശപ്പെട്ട് ഡോണാള്‍ഡ് ട്രംപ്

"ഇറാനുമായി ഇനി ചർച്ചയ്ക്കില്ല"; ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിനാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നടിയുകയാണെന്നും  അവകാശപ്പെട്ട് ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ സമ്പദ്വ്യവസ്ഥ തകരുകയാണെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിച്ചുവെന്നും അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്നുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും അമേരിക്ക ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നിലവിലെ സാഹചര്യമാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. 

'ഇറാനെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. അവര്‍ വിലയില്ലാത്ത കരാറില്‍ ഒപ്പുവെക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യവുമല്ല. ഹോര്‍മുസ് കടലിടുക്കിന്മേല്‍ പൂര്‍ണ നിയന്ത്രണം നേടാനും അവരുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുന്നതുമായ നിലവിലെ സാഹചര്യമാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അവര്‍ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയാണ്,' ട്രംപ് കുറിച്ചു.

ചൊവ്വാഴ്ച ഇറാന് നേരെ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍ അമേരിക്കയുടെ വാദങ്ങള്‍ തള്ളിയ ഇറാന്‍, ഹോര്‍മുസ് തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് ആവര്‍ത്തിച്ചു. യു.എസ് ആക്രമണത്തിന് മറുപടിയായി ജോര്‍ദാന്‍, ബഹ്‌റൈന്‍, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നടത്തി. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 4 ഡോളര്‍ വര്‍ധിച്ച് അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.  


Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റ...

Save your stories

Sign in