Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഭക്ഷണമില്ല, ഉത്തർപ്രദേശില്‍ അഞ്ച് കുട്ടികളെയും ഗംഗയിലെറിഞ്ഞ് അമ്മ

ഭക്ഷണമില്ല, ഉത്തർപ്രദേശില്‍ അഞ്ച് കുട്ടികളെയും ഗംഗയിലെറിഞ്ഞ് അമ്മ
ഭദോഹി : ലോക്ക്ഡൗണില്‍ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം കുട്ടികളെ ഗംഗയിലെറിയേണ്ടിവന്ന ഗതികേടില്‍ അമ്മ. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലെ ജഗാംഗീരാബാദിലാണ് സംഭവം നടന്നത്. കുട്ടികളെ കണ്ടെത്താനായി പൊലീസ് നദിയില്‍ തെരച്ചില്‍ തുടരുകയാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെതിയ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കൂലിപ്പണിക്ക് പോയാണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. ലോക്ക്ഡൗണായതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ വരികയായിരുന്നു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ലാതെ വന്നതിനെ തുടർന്നാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. മാനസികമായി വെല്ലുവിളി നേരിടുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും  പിന്നീട് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ഭര്‍ത്താവുമായുള്ള വഴക്കിനെ തുടർന്നാണ് സംഭവമെന്നും ആരോപണമുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in