Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിക്ക് ശേഷം പത്താം നമ്പർ കുപ്പായം അണിയുന്ന താരത്തെ കണ്ടെത്തി; സ്കലോണി കണ്ടെത്തിയ ആ യുവതാരം ആര്?

മെസ്സിക്ക് ശേഷം പത്താം നമ്പർ കുപ്പായം അണിയുന്ന താരത്തെ കണ്ടെത്തി; സ്കലോണി കണ്ടെത്തിയ ആ യുവതാരം ആര്?

റൊസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ, ടീമിലെ ഐക്കണിക് പത്താം നമ്പർ ജേഴ്‌സി ഇനി ആര് അണിയുമെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. യുവതാരം നിക്കോ പാസിനെയാണ് പരിശീലകൻ ലയണൽ സ്‌കലോണി അടുത്ത പത്താം നമ്പറുകാരനായി തിരഞ്ഞെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറ്റാലിയൻ ക്ലബ്ബ് കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന നിക്കോ പാസ് അർജന്റീനയുടെ ഭാവി സൂപ്പർതാരമാകുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ.

മെസ്സിയോടുള്ള ആദരസൂചകമായി അർജന്റീനയുടെ പത്താം നമ്പർ ജേഴ്‌സി പിൻവലിക്കാൻ (Retire) അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു. എന്നാൽ ഫിഫയുടെ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകളിലെ താരങ്ങളുടെ ജേഴ്‌സി നമ്പറുകൾ 1 മുതൽ 26 വരെയുള്ള ക്രമത്തിലായിരിക്കണമെന്ന നിബന്ധനയുള്ളതിനാൽ ഇത് സാധ്യമായില്ല. തുടർന്നാണ് പരിശീലകൻ സ്കലോണി യുവതാരമായ നിക്കോ പാസിൽ വിശ്വാസമർപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, മെസ്സിയോടുള്ള ആദരസൂചകമായി അർജന്റീനയിലെ ആഭ്യന്തര ലീഗ് മത്സരങ്ങളുടെ പത്താം മിനിറ്റിൽ ഒരു മിനിറ്റ് നേരം കളി നിർത്തിവെച്ച് കയ്യടി നൽകാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.


Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in