Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പുതിയ ബജാജ് പൾസർ 125 വിപണിയിലേക്ക്; TFT ഡിസ്പ്ലേയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

പുതിയ ബജാജ് പൾസർ 125 വിപണിയിലേക്ക്; TFT ഡിസ്പ്ലേയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

 ജനപ്രിയ പൾസർ ശ്രേണിയിലെ പുതിയ മോഡലുമായി ബജാജ് ഓട്ടോ. പുതിയ പൾസർ 125 ഉടൻ വിപണിയിലെത്തുമെന്നാണ് സൂചന. ഡീലർഷിപ്പ് യാർഡിലെത്തിയ പുതിയ ബൈക്കിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

പുതിയ പൾസർ 125ൽ TFT ഡിസ്പ്ലേ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ് സ്പെസിഫിക്കേഷൻ വേരിയന്റിലായിരിക്കും പുതിയ ഡിസ്പ്ലേ ലഭ്യമാകുകയെന്നാണ് സൂചന. വലുപ്പമേറിയതും കൂടുതൽ തെളിച്ചമുള്ളതുമായ ഡിസ്പ്ലേയിൽ സ്പീഡോമീറ്റർ, ഫ്യുവൽ ഗേജ് തുടങ്ങിയ വിവരങ്ങൾ വ്യക്തമായി കാണാനാകും. ഡിജിറ്റൽ റിവ് ബാറും ഡിസ്പ്ലേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്കിൽ ‘റോഡ്’ മോഡ് എന്ന ഓപ്ഷനും കാണുന്നുണ്ട്. എന്നാൽ ഇത് റൈഡിങ് അനുഭവത്തിലോ എൻജിൻ പ്രകടനത്തിലോ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പരമ്പരാഗത പൾസർ ഡിസൈൻ ഘടകങ്ങൾ നിലനിർത്തിക്കൊണ്ടാണ് പുതിയ മോഡലിന് കൂടുതൽ ആധുനികമായ രൂപം നൽകിയിരിക്കുന്നത്. പുതിയ ബോഡി വർക്കിനൊപ്പം പുതിയ ഫ്രെയിമും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സസ്പെൻഷൻ സംവിധാനത്തിൽ മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്.

പുതിയ ബോഡി ഡിസൈനിന് കീഴിൽ വ്യത്യസ്തമായ എൻജിൻ സജ്ജീകരണമാണ് കാണുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ എൻജിനായിരിക്കാം ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് വിലയിരുത്തൽ. എന്നാൽ എൻജിന്റെ സാങ്കേതിക വിവരങ്ങൾ, പവർ, ടോർക്ക്, മൈലേജ് തുടങ്ങിയ വിശദാംശങ്ങൾ ബജാജ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പുതിയ TFT ഡിസ്പ്ലേ, കണക്റ്റഡ് ഫീച്ചറുകൾ, പുതുക്കിയ ഡിസൈൻ, പുതിയ ഫ്രെയിം എന്നിവയിലൂടെ 125 സിസി വിഭാഗത്തിൽ കൂടുതൽ ആധുനികമായ പാക്കേജ് ഒരുക്കാനാണ് ബജാജിന്റെ നീക്കം.


Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in