Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Nepal Prime Minister Resigns| നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചു; പ്രക്ഷോഭം കലാപമായി

Nepal Prime Minister Resigns|  നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചു; പ്രക്ഷോഭം കലാപമായി
കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന യുവജന പ്രക്ഷോഭം കലാപമായി മാറിയതോടെ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചു. സൈന്യത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഒലിയുടെ രാജി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്‌സ്, യൂട്യൂബ് ഉള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് 'ജെന്‍ സി' (ജനറേഷന്‍ സെഡ്) എന്ന പേരില്‍ യുവജനങ്ങള്‍ ആരുടെയും ആഹ്വാനമില്ലാതെ പ്രക്ഷോഭം തുടങ്ങിയത്. പ്രതിഷേധം കനത്തതോടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, കൂടാതെ ആറോളം മന്ത്രിമാര്‍ എന്നിവരുടെ സ്വകാര്യ വസതികള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പ്രക്ഷോഭം അക്രമാസക്തമായതോടെ സോഷ്യല്‍ മീഡിയ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം പ്രക്ഷോഭത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in