Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നേപ്പാളില്‍ ശക്തമായ മിന്നല്‍പ്രളയം: എട്ട് മരണം; നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

നേപ്പാളില്‍ ശക്തമായ മിന്നല്‍പ്രളയം: എട്ട് മരണം; നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന നേപ്പാളിലെ വിവിധ മേഖലകളില്‍ ഉണ്ടായ കനത്ത മിന്നല്‍പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേരെ കാണാതാവുകയും ഒട്ടേറെ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒലിച്ചുപോവുകയും ചെയ്തു.

ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ ടിബറ്റില്‍നിന്ന് ഇരച്ചെത്തിയ വെള്ളത്തില്‍ ഭോട്ടെ കോഷി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നദീതീരങ്ങളിലെ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായി മുങ്ങുകയും നിരവധി വീടുകളും വാഹനങ്ങളും പ്രളയജലത്തില്‍ ഒലിച്ചുപോവുകയും ചെയ്തു. ദുരന്ത മേഖലകളില്‍ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സൈനിക ഹെലികോപ്റ്ററുകളെയും രംഗത്തിറക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. ദുരന്ത സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in