Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും ; മൂന്ന് എന്‍ഡിപിഎസ് പുതിയ കോടതികൾ വരുമെന്നും മുഖ്യമന്ത്രി

അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും ; മൂന്ന് എന്‍ഡിപിഎസ് പുതിയ കോടതികൾ വരുമെന്നും  മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എൻ.ഡി.പി.എസ് (Narcotic Drugs and Psychotropic Substances) കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി മൂന്ന് പുതിയ കോടതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പാലക്കാട്, മഞ്ചേരി, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ കോടതികൾ ആരംഭിക്കുക.

‘തൂഫാൻ വേട്ട’യുടെ പശ്ചാത്തലത്തിലാണ് എൻ.ഡി.പി.എസ് കേസുകൾക്കായി പ്രത്യേകമായി കോടതികൾ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോടതികളിലായി 11 പേർക്ക് സ്ഥിരനിയമനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അധ്യാപക നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. പ്രൈമറി അധ്യാപകർ മുതൽ എച്ച്.എസ്.എസ്.ടി വരെയുള്ള വിവിധ തസ്തികകളുടെ റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടിയത്. വിവിധ കാരണങ്ങളാൽ ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ 14-ാം തീയതിയോടെയാണ് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം പൂർണമായും അവസാനിച്ചത്. നിലവിൽ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചുവരികയാണ്. നടപടിക്രമങ്ങൾ ഈ ആഴ്ച തന്നെ പൂർത്തിയാക്കി പ്രളയധനസഹായം വിതരണം ചെയ്യാൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in