Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടൈറ്റിൽ സ്പോൺസറെ ബിസിസിഐ പ്രഖ്യാപിച്ചു. കേരളം ആസ്ഥാനമായുള്ള മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പാണ് അടുത്ത രണ്ട് ഹോം സീസണുകളിലേക്കുള്ള സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 4.85 കോടി രൂപ അടിസ്ഥാന നിരക്കിലാണ് കരാർ ഉറപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. തുടർന്നുള്ള മത്സരങ്ങൾ സെപ്റ്റംബർ 30, ഒക്ടോബർ 3 തീയതികളിലും, ടി20 പരമ്പര ഒക്ടോബർ 6 മുതൽ 17 വരെയും നടക്കും. ഏകദിന ടീമിനെ ശുഭ്മൻ ഗില്ലും ടി20 ടീമിനെ ശ്രേയസ് അയ്യരും നയിക്കും.

സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ ഏകദിന സ്ക്വാഡിലേക്ക് തിരിച്ചെത്തി. കെ.എൽ. രാഹുൽ വൈസ് ക്യാപ്റ്റനാകുന്ന ടീമിൽ യുവതാരങ്ങളായ ആഖിബ് നബി, നമൻ ധിർ എന്നിവരും ഇടം നേടിയിട്ടുണ്ട്. എന്നാൽ ഏഷ്യൻ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായതിനാൽ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് ഏകദിനത്തിൽ വിശ്രമം അനുവദിച്ചു. അതേസമയം റിഷഭ് പന്തിനെ ഇരു ഫോർമാറ്റുകളിൽ നിന്നും ഒഴിവാക്കി.

ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കുന്ന ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലിടം നേടി. തിലക് വർമ്മ വൈസ് ക്യാപ്റ്റനാകുന്ന ടി20 സ്ക്വാഡിൽ അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, ശിവം ദുബെ തുടങ്ങിയ യുവനിരയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.

ഇന്ത്യൻ ഏകദിന സ്ക്വാഡ്:

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്‌വാദ്, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജയ്സ്വാൾ, നമൻ ധിർ.

ഇന്ത്യൻ ടി20 സ്ക്വാഡ്:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മയങ്ക് യാദവ്.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Save your stories

Sign in